
ഇന്ത്യയിലെ കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം ആണ് മട്ടാഞ്ചേരി. നഗരത്തിൽ നിന്നും 9 കിലോമീറ്റർ ഉൾഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പണ്ട് ‘അഞ്ചേരി മഠം’ എന്ന നമ്പൂതിരി ഇല്ലത്തിന്റെ പേരിൽ നിന്നും വന്നതാണ്. പിന്നീട് വന്നുചേർന്ന വിദേശിയർ എളുപ്പത്തിനുവേണ്ടി മട്ടാഞ്ചേരി എന്ന് ചുരുക്കി വിളിച്ചു. അങ്ങനെ മട്ടാഞ്ചേരി ആയി ആ സ്ഥലം അറിയപ്പെട്ടു.